മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. താനൂരിലാണ് അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലാണ്. അതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. താനൂർ, തിരൂരങ്ങാടി എംഎല്‍എയായിരുന്നു. 2004-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992 ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996-ലും, 2001-ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ് ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ്…

Read More

പത്താം ക്ലാസ് പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സംസ്ഥാന സർക്കാർ നിലപാടല്ല; വിദ്യാഭ്യാസ മന്ത്രി

പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സർക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പറഞ്ഞു.. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവർക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സർക്കാർ ഒരുക്കിയത്. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല…

Read More

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) വ്യാഴാഴ്ച ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബാർ പോലീസ് വകുപ്പിലായിരുന്ന ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മകനും മകളുമുണ്ട്. മകളും കുടുംബവും ദുബായിലാണ് താമസമെന്നു പറയുന്നു. അവരുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി….

Read More

ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ

ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ ഐകകണ്ഠേന പാസാക്കി തമിഴ്നാട് നിയമസഭ. ബില്ലുകൾ നേരത്തെ പാസാക്കിയിരുന്നെങ്കിലും ഗവർണർ ആർ എൻ രവി കാരണം വ്യക്തമാക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ബില്ലുകൾ പാസാക്കാനുള്ള പ്രമേയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പാസാക്കിയതിന് പിന്നാലെയാണ് നടപടി. കാരണമില്ലാതെ അനുമതി നൽകാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഗവർണർ തന്റെ വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതെന്നാണ് എം കെ സ്റ്റാലിൻ ആരോപിച്ചത്. ഇത് ജനാധിപത്യത്തിന് എതിരും ജനവിരുദ്ധവുമാണ്. ബില്ലുകൾ വീണ്ടും നിയമസഭയിൽ പാസാക്കി അയച്ചാൽ ഗവർണർക്ക്…

Read More

കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു

കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത പുത്രനാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു. മിഴാവിൽ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. മന്ത്രാങ്കം, ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

Read More

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.  കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ തിരുവനന്തപുരം പേയാടാണ് ഏറെനാളായി താമസിക്കുന്നത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകനാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.

Read More

‘കേരള’ എന്ന് പേര് മാറ്റി ‘കേരളം’ എന്നാക്കണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി

സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്…

Read More

മലബാറിന്റെ അഭിനയമൊഞ്ച്‌; നടൻ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ (76) അന്തരിച്ചു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികൾ അളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും…

Read More