
കർണാടക ഡിജിപി പ്രവീൺ സൂദ് സിബിഐ ഡയറക്ടറാകും
കർണാടക ഡി.ജി.പി പ്രവീൺ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേൽക്കും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീർ സക്സേന, താജ് ഹസൻ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീൺ സൂദിനെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. അവസാനനിമിഷമാണ് പ്രവീൺ സൂദിന്റെ പേര് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. നിലവിലെ സി.ബി.ഐ. ഡയറക്ടർ സുബോധ്കുമാർ ജയ്സ്വാളിന്റെ കാലാവധി കഴിയുന്നതോടെ പ്രവീൺ സൂദ് ചുമതലയേൽക്കും. അതേസമയം…