
സിനിമാരംഗത്ത് നടന്മാരെയോ സംവിധായകരെയോ ഡേറ്റ് ചെയ്തിട്ടില്ല; ഇപ്പോൾ സിംഗിളാണെന്ന് പാർവതി
ഇപ്പോൾ സിംഗിളാണെന്ന് നടി പാർവതി തിരുവോത്ത്. സംവിധായകരോ നടന്മാരോ ആയി അടുപ്പമുണ്ടായിരുന്നില്ല. മറിച്ച്, ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും പാർവതി തുറന്നുപറഞ്ഞു. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈലുകളുണ്ടെങ്കിലും അതിനോട് താത്പര്യമില്ല. ഒരാളെ കണ്ട് മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താത്പര്യമെന്നും ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു. മുൻകാമുകന്മാരിൽ ഒരുപാട് പേരുമായി എനിക്ക് സൗഹൃദമുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. പരസ്പരം ആവശ്യമായ അകലം പാലിക്കാറുണ്ട്. എന്നാൽ, വല്ലപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതിൽ തെറ്റില്ല. കാരണം, ഒരുകാലത്ത് മുന്നോട്ടുള്ള ജീവിതം സ്വപ്നം…