
പാർട്ടി നടപടി അംഗീകരിക്കുന്നു, വീഴ്ചയുണ്ടെങ്കിൽ തിരുത്തും: എൽദോസ്
പാർട്ടിയിൽ നിന്ന് സസപെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ .പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു. നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. മൊബൈൽ ഫോൺ ഹാജരാക്കണം എന്നാണ് നിർദേശം. സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ…