ക്ഷേത്ര ഭാരവാഹികളുടെ വീട് ആക്രമിച്ചു ; സിപിഐയുടെ പാർട്ടി ഓഫീസ് തകർത്തു , 11 അംഗ ക്രിമിനൽ സംഘം പൊലീസ് പിടിയിൽ

തൃശൂർ അന്തിക്കാട് പഴുവിലിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബസപ്പെട്ട കേസിൽ 11 അംഗ ക്രിമിനൽ സംഘത്തെ തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും അറസ്റ്റ് ചെയ്തു. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്ര കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. ഇതിലെ പ്രതിയായ പ്രശാന്ത് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ക്ഷേത്ര ഭാരവാഹികളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം നടത്തുകയും സി.പി.ഐ…

Read More

ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.ഉച്ചയ്ക്ക് 12 മണിയോടെയാണ് സുജിത്തിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുജിത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് സംശയിക്കത്തക്ക തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

Read More