‘മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര, മന്ത്രിമാർ ഒട്ടും പോര’; പിണറായിക്കെതിരെ ജില്ലാ കമ്മറ്റികൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം തുടർന്ന് സിപിഎം ജില്ലാ കമ്മറ്റികൾ. ഏറ്റവും ഒടുവിൽ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി പാർട്ടിക്ക് ചേർന്നതല്ലെന്നും അത് തിരുത്തണമെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മന്ത്രിമാരിൽ വീണാ ജോർജ്, എംബി രാജേഷ്, കെ എൻ ബാലഗോപാൽ എന്നിവർക്കെതിരെയാണ് കാര്യമായ വിമർശനമുണ്ടായത്. ഒന്നാം പിണറായി സർക്കാരിൽ കെ കെ ശൈലജ വഹിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായായിരുന്നു ചില പ്രതിധിനികൾ ചോദിച്ചത്….

Read More