
പാർട്ടി നടപടിയിൽ ഭയമില്ല ; അത് നേതൃത്വവുമായി ബന്ധപ്പെട്ട കാര്യമെന്ന് സന്ദീപ് വാര്യർ
പാർട്ടി നടപടിയിൽ ഭയമില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. നടപടിയൊക്കെ പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട കാര്യമെന്നും സന്ദീപ് പറഞ്ഞു. ‘നിരന്തരം അവഹേളിക്കപ്പെട്ടു, ക്ഷണിക്കപ്പെട്ടതിന് ശേഷം അപമാനിച്ച് ഇറക്കിവിട്ടാൽ അത് സഹിക്കാവുന്നതിനും അപ്പുറമാണ്. വിഷമിച്ച് അഞ്ചാറ് ദിവസം വീട്ടിലിരുന്നപ്പോൾ ആരും സമാധാനിപ്പിച്ചില്ല, ഒടുവില്‍ വന്നയാള്‍ക്ക് ഒന്നും പറയാനുമുണ്ടായിരുന്നില്ല’- സന്ദീപ് വാര്യര്‍ പറഞ്ഞു. ഒരു പരിപാടിയിൽ ഏതെങ്കിലും സ്ഥലത്ത് കസേര കിട്ടാത്തതിന്റെ പേരിൽ ഇറങ്ങിപ്പോരുന്നവനല്ല ഞാന്‍, അങ്ങനെയാണെങ്കിൽ നേരത്തെ ഇറങ്ങിപ്പോരാമായിരുന്നു. മനോഹരമായി ചിരിച്ചുകൊണ്ട് സ്നേഹിച്ചുകൊല്ലേണ്ടെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി….