
ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചൈനയുടെ മാപ്പ്; പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി ഇതിൽ പ്രതികരിച്ചേ മതിയാകൂ എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണെന്നും മോദി സംസാരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം പറയുകയാണ് .ചൈന കടന്ന് കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി…