പിണറായി ആത്മപരിശോധന നടത്തണം; സർക്കാർ രൂപീകരണത്തിൽ എടുത്തുചാടി കോൺഗ്രസ് തീരുമാനമെടുക്കില്ല: കെസി വേണുഗോപാൽ

രാജ്യത്ത് സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. കെ മുരളീധരനെ തൃശ്ശൂരിൽ നിർത്തിയത് പാർട്ടിയാണ്. രാഹുലിൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ…

Read More

ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ല: എ.ഐ.ഡി.എം.കെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് അണ്ണാ ഡി.എം.കെ ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സെല്‍വപെരുന്തഗൈയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ച പശ്ചാത്തലത്തിലാണ് പളനിസ്വാമിയുടെ പരാമര്‍ശം. സെല്‍വപെരുന്തഗൈ സ്ഥാനമേറ്റതോടെ കൂടുതല്‍ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിക്കുമെന്നും അതിനാല്‍ അണ്ണാ ഡി.എം.കെ. കോണ്‍ഗ്രസിനെ ഒപ്പംചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ അനാവശ്യമായ സഖ്യം പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. നേരത്തേ ബി.ജെ.പി.യുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ.ക്ക് ഒരുപാട് ദോഷം ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പളനിസ്വാമി ഇനിയൊരിക്കലും ബന്ധം കൂട്ടിച്ചേര്‍ക്കാന്‍…

Read More

ബാങ്കിലെ കാഷ്യർ പോലും ഇത്രയധികം തുക കണ്ടിട്ടുണ്ടാകില്ല; കോൺഗ്രസ് എം.പിയെ സസ്‌പെൻഡ് ചെയ്യാത്തതിൽ അമിത് ഷാ

കോൺഗ്രസ് രാജ്യസഭാ എം.പി ധീരജ് പ്രസാദ് സാഹുവിൽ നിന്നും കോടിക്കണക്കിനു രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാത്തതിൽ ഇൻഡ്യ മുന്നണിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സാഹുവിൻറെ സ്ഥാപനങ്ങളിൽ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്. അഞ്ചു ദിവസം കൊണ്ടാണ് പണം എണ്ണിത്തീർത്തത്. ”ജാർഖണ്ഡിൽ ഒരു എം.പിയുണ്ട്. അദ്ദേഹം ഏതു പാർട്ടിക്കാരനാണെന്ന് ഞാൻ പറയേണ്ടതില്ല. ലോകത്തിനു മുഴുവൻ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യർ പോലും പറയുന്നു. താൻ…

Read More

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടു; 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസ്

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിന് 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസെടുത്തു. ഡോ. അവിനാഷ് മിശ്ര എന്നയാളുടെ പരാതിയില്‍ ഡൽഹി പൊലീസാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചതിനും അന്യായമായ സ്വാധീനത്തിനു ശ്രമിച്ചതിനുമാണു കേസ്. സഖ്യത്തിന് ഇന്ത്യ എന്ന പേര് മറ്റൊരു വിധത്തിൽ നൽകിയതിലൂടെ ഇന്ത്യൻ ജനതയുടെ വികാരങ്ങള്‍ വൃണപ്പെടുമെന്നും പരാതിയിൽ പറയുന്നു. എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണു കേസ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം,…

Read More

മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയില്‍ വീണവർ : പ്രധാനമന്ത്രി

മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആ‍ർപ്പുവിളിക്കുന്നതെന്നും പ്രധാനമന്ത്രി മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. കുടുംബത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സർക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മതം നോക്കിയല്ല സർക്കാർ ഇടപെടുന്നത്. കേരളത്തിലെ നഴ്സുമാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. അവർ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പോയവരായിരുന്നു….

Read More