
നിർമാതാക്കൾക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറായില്ല; നിത്യാ മേനോൻറെ ആദ്യ തെലുങ്കുചിത്രത്തിൻറെ സംവിധായികയുടെ വെളിപ്പെടുത്തൽ
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് നിത്യാ മേനോൻ. മലയാളിയായ നിത്യയ്ക്ക് കൂടുതൽ അവസരങ്ങളും ലഭിച്ചത് മറ്റു ഭാഷാചിത്രങ്ങളിൽനിന്നാണ്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തൻറെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ. നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി മുന്‌പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിത്യയുടെ ആദ്യ തെലുങ്കു ചിത്രത്തിൻറെ സംവിധായിക ആയിരുന്നു നന്ദിനി. നിർമാതാക്കൾക്കുവേണ്ടി കൂട്ടിച്ചേർത്ത രംഗത്ത് അഭിനയിക്കില്ലെന്നു തുറന്നുപറഞ്ഞ കാര്യമാണ് നന്ദിനി വെളിപ്പെടുത്തിയത്. 2011 ലായിരുന്നു നിത്യയുടെ തെലുങ്ക്…