
ഡൽഹി വിമാനത്താവളത്തിൽ ഭാഗിക നിയന്ത്രണം; 26 വരെ രാവിലെ 10.20 മുതൽ 12.45 വരെ സർവീസുകൾ ഇല്ല
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനസർവീസുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 19 മുതൽ 26 വരെ രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങൾ ലാൻഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 75-ാമത് റിപ്പബ്ലിക് ദിനമാണ് ഈ വർഷം രാജ്യം കൊണ്ടാടുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ വനിതകൾ…