അധ്യാപകൻ ചെവിക്കടിച്ചു; 10-ാം ക്ലാസുകാരന്റെ കേൾവി ശക്തി നഷ്ടമായി

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ ചെവിക്ക് തുടർച്ചയായി അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാർഥിയുടെ കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തർ പ്രദേശിലെ ഉഭോൺ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരൻ അധ്യാപകന്‍റെ ക്രൂരമർദനത്തിന് ഇരയായത്. പിപ്രൗലി ബർഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേൾവിശക്തി നഷ്ടമായ വിദ്യാർഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാർഥിയുടെ ചെവിയോട്…

Read More

വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് ഹൈക്കോടതിയുടെ ഭാഗീക സ്റ്റേ

ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. വന്ധ്യംകരണം നടത്തുമ്പോൾ നായകൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നം അടക്കം ചൂണ്ടിക്കാട്ടി നായ പ്രേമികളും ഉടമകളും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. കേന്ദ്രസർക്കാറിന്റെ ഉത്തരവ് നേരത്തെ കർണാടക, കൽക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ട്. അതേ സമയം  നായകളുടെ വിൽപ്പനയ്ക്കും…

Read More

ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ഇന്ന് അർധരാത്രി മുതൽ ദൃശ്യമാകും ; അസ്ട്രോണമി സെന്റർ

ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാ​ഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാ​ഗിക ചന്ദ്ര​ഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും. അർധ രാത്രിയോടടുത്താണ് കാഴ്ച കൂടുതൽ ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക്…

Read More