
കുവൈത്തിലെ സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലി; ലക്ഷ്യം സാമ്പത്തിക ഉണർവ്
കുവൈത്തിലെ സ്വകാര്യ മേഖലയില്‍ പാർട്ട് ടൈം ജോലി അനുവദിച്ചത് സാമ്പത്തിക ഉണര്‍വിന് കാരണമാകുമെന്ന് പ്രതീക്ഷ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദിന്‍റെ നിര്‍ദേശ പ്രകാരമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പാർട്ട് ടൈം ജോലി അനുവദിച്ച് ഉത്തരവ് ഇറക്കിയത്. പാർട്ട് ടൈം ജോലി അനുവദിക്കുന്നതോടെ വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുവാനും, രാജ്യത്തിനകത്തുള്ള പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കുവാന്‍…