കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; മദ്യനയ അഴിമതിക്കേസില്‍ സിബിഐയെ വിമര്‍ശിച്ച് സുപ്രീംകോടതി

കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് സുപ്രീം കോടതി. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യേപക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഭുയാനാണ് പരാമര്‍ശം നടത്തിയത്. കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണം. സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും ജസ്റ്റിസ് ഭുയാന്‍ പരാമര്‍ശിച്ചു. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്‌രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന് സുപ്രീം കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി കേസില്‍…

Read More

‘പാരറ്റ് ഫീവർ’: ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് മരണം

പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോ​ഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ വരുന്ന ക്ലെമിഡയ വിഭാ​ഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നത്. ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക്  വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ്…

Read More