‘പരോൾ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല’: എം.വി ​ഗോവിന്ദൻ

പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.  കൊലക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണ്…

Read More

‘കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ മഹാപരാധം എന്താണ് ‘; സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ച് പി.ജയരാജൻ

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. കൊടി സുനിക്ക് ജാമ്യത്തിന് അർഹയുണ്ടായിരുന്നെങ്കിലും ആറുവർഷമായി പരോൾ അനുവദിച്ചിരുന്നില്ല. കൊടി സുനിയുടെ അമ്മയുടെ അഭ്യർഥന പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ചത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നത് പരിഗണിച്ച് പ്രമാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ പരോൾ അനുവദിക്കാറുണ്ടെന്ന് ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ…

Read More

വിസ്മയ ജീവനൊടുക്കിയ കേസ്; ‘പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കും’: കുടുംബം

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരോൾ അനുവദിച്ച നടപടി പൊലീസ് റിപ്പോർട്ടിന് വിപരീതമാണ്. ജയിലിന് ഉള്ളിൽ നിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം വേണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. കിരണിന് 30 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. പൊലീസ് റിപ്പോർട്ട്…

Read More

ദുഃഖം പങ്കിടാന്‍ പരോള്‍; എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?: ബോംബെ ഹൈക്കോടതി

ദുഃഖം പങ്കിടാന്‍ തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?- ചോദ്യം ബോംബെ ഹൈക്കോടതിയുടേത്. പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയയക്കാന്‍ വിവേക് ശ്രീവാസ്തവ് എന്ന തടവുപുള്ളിക്ക് പരോള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. 2012ലെ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീവാസ്തവ്. വിദേശത്ത് പോകുന്ന മകന്റെ പഠനച്ചെലവിന് ക്രമീകരണം നടത്താനും യാത്രയാക്കാനും പരോള്‍ അനുവദിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ ദുഃഖം പോലെ ഒരു വികാരമാണ് സന്തോഷമെന്നും ദുഃഖം പങ്കിടാന്‍ അവസരം നല്‍കുന്നെങ്കില്‍ സന്തോഷത്തിനും…

Read More

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 10 പ്രതികള്‍ക്ക് പരോള്‍

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാർച്ചന അർപ്പിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ബിജെപി നേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിെന കഴിഞ്ഞദിവസം സന്ദർശിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് നൽകിയ രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം…

Read More

അമ്മയാകുക ഭാര്യയുടെ അവകാശം; കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി

കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധി മനുഷ്യത്വപരമെന്ന് എല്ലാവരും വിശേഷിപ്പിച്ചു. ‌സന്താനങ്ങളുണ്ടാകാനുള്ള ദാമ്പത്യ അവകാശത്തെ നിഷേധിക്കാനാവില്ലെന്നാണ് കർണാടക ഹൈക്കോടതി പറഞ്ഞത്. മക്കളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് ഭാര്യ സമർപ്പിച്ച ഹർജിയിൽ കൊലക്കേസ് പ്രതിക്കു പരോൾ അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെ പരോൾ ആണു കോടതി അനുവദിച്ചത്.  കോലാർ സ്വദേശിനിയായ 31കാരി നൽകിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണ‌‌കുമാർ പ്രതിക്കു പരോൾ അനുവദിച്ചത്.  കൊലക്കേസിൽ പത്തു വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. പതിനഞ്ചു ദിവസം…

Read More

ഗുര്‍മീത് റാം റഹീമിന് ഇനി അടിക്കടി പരോൾ വേണ്ട; ഇനി പരോൾ നൽകാൻ കോടതി അനുവാദം വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ദേരാ സച്ചാ സൗദ തലവനും ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക ഉന്നയിച്ചു. റാം റഹീമിന്റെ നിലവിലെ 50 ദിവസത്തെ പരോള്‍ അവസാനിക്കാനിരിക്കെ മാര്‍ച്ച് 10-ന് കീഴടങ്ങുമെന്ന് ഉറപ്പാക്കാന്‍ ഹരിയാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കുറ്റവാളികള്‍ക്ക് അനുവദിച്ച പരോളുകളെ കുറിച്ചുള്ള പരിശോധനയ്ക്കിടയിലാണ് ഇത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയയുടെയും ജസ്റ്റിസ് ലപിത ബാനര്‍ജിയുടെയും ബെഞ്ച് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി)…

Read More

18 സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സീ​രി​യ​ൽ കി​ല്ലറുടെ പ​രോ​ൾ ആ​വ​ശ്യം ത​ള്ളി

പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ‘സീ​രി​യ​ൽ കി​ല്ല​ർ’ ഉ​മേ​ഷ് റെ​ഡ്ഡി​യു​ടെ ആ​വ​ശ്യം ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ള്ളി. രോ​ഗ​ബാ​ധി​ത​യാ​യ മാ​താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​ൻ 30 ദി​വ​സം പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നായിരുന്നു ആവശ്യം. 30 വ​ർ​ഷ​ത്തെ ജീ​വ​പ​ര്യ​ന്ത കാ​ല​യ​ള​വി​ൽ പ​രോ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന വി​ചാ​ര​ണ കോ​ട​തി വി​ധി ചൂ​ണ്ടി​ക്കാ​ട്ടി​കൊണ്ടാണ് ന​ട​പ​ടി. മു​ൻ സൈ​നി​ക​ൻ​കൂ​ടി​യാ​യ റെ​ഡ്ഡി 18 സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തോ​ടെ ഹൈ​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി ഇ​ത് 30 വ​ർ​ഷം ജീ​വ​പ​ര്യ​ന്ത​മാ​യി ഇ​ള​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ര​ണ്ടു സ​ഹോ​ദ​ര​ന്മാ​ർ ഉ​ണ്ടെ​ന്നും അ​തി​നാ​ൽ മാ​താ​വി​നെ…

Read More