ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്: ജെപിസി വിപുലീകരിച്ചു; കെ. രാധാകൃഷ്ണനടക്കം എട്ടംഗങ്ങൾ കൂടി

ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്. ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കും. പ്രിയങ്കാ ഗാന്ധി, മനീഷ് തിവാരി, രൺദീപ് സുർജേവാല, സാകേത് ഗോഖലെ, സുഖ്ദേവ് ഭഗത് സിങ് ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ ജെപിസിയിൽ ഉണ്ടായിരുന്നു.

Read More

വഖഫ് ഭേദഗതി ബില്ലില്‍; സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ആദ്യ യോഗം ഇന്ന്

വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. ജഗദാംബിക പാല്‍ എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച് ജെപിസി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെപിസിക്ക് വിട്ടത്.  

Read More

പിന്നില്‍ ആരെന്ന് കണ്ടെത്തും; പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രി

പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്‌സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനേക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാവീഴ്ചയിൽ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

Read More