
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം, സാധാരണ പൗരന് പാർലമെന്റിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുന്നത്. പഴയ മന്ദിരം എല്ലാവരുടെയും പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 75 വർഷത്തിനിടെ നിരവധി നിർണായക സംഭവങ്ങൾക്ക് മന്ദിരം സാക്ഷിയായി. പഴയ മന്ദിരത്തിൻറെ പടികൾ തൊട്ടുവന്ദിച്ചാണ് താൻ ആദ്യമായി പ്രവേശിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റ് ചരിത്രം, രാജ്യത്തിൻറെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക…