
സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം; ലോക്‌സഭയിൽ 15 എംപിമാർക്കെതിരെ നടപടി
ലോക്സഭയിലെ സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിലെ ആറു പേരടക്കമുള്ള കോൺഗ്രസ് എംപിമാർക്കെതിരെയാണു നടപടി. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, തമിഴ്നാട്ടിൽനിന്നുള്ള ജ്യോതിമണി തുടങ്ങിയവരെയാണു സസ്പെൻഡ് ചെയ്തത്. ആദ്യം അഞ്ചുപേരെയും പിന്നീട് ഒൻപതുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. സമ്മേളന കാലയളവ് തീരുന്നതു വരെയാണു സസ്പെൻഷൻ. സഭയുടെ അന്തസ്സിനു ചേരാത്തവിധം പ്രതിഷേധിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയിൽ…