ഭരണഘടനയുടെ ആമുഖം പാർലമെൻ്റിന് ഭേതഗതി ചെയ്യാം ; സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്താം , സുപ്രീംകോടതി

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1976ലെ 42–ആം ഭേദഗതി പ്രകാരം ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം…

Read More

പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടും; പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി

പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് കനിമൊഴി പറഞ്ഞു. പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും എം.പി വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണ്. മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നതയും കനിമൊഴി കൂട്ടിച്ചേർത്തു. 

Read More

വയനാടിന്‍റെ എംപിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ; പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക…

Read More

വഖഫ് ബോർഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്ലിനെ എതിർക്കുമെന്ന് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. വഖഫ് ബോർഡിൻറെ അധികാരങ്ങൾ പൂർണ്ണമായും എടുത്ത് കളയുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ഭേദഗതി പ്രകാരം വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്‌ലിം ഇതരവിഭഗങ്ങൾക്ക് പ്രാതിനിധ്യമുണ്ടാകും. വനിതകളെയും അംഗങ്ങളാക്കണെമെന്നും ഭേദഗതിയിൽ പറയുന്നു. വഖഫ് സ്വത്തുക്കൾ സർക്കാർ കർശന പരിശോധനകൾക്ക് വിധേയമാക്കും….

Read More

‘ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ ആശങ്ക, ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതി തേടിയത് ചുരുങ്ങിയ സമയത്തിനിടെ’; എസ്. ജയ്ശങ്കർ

ബംഗ്ലാദേശിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവർക്കും അക്രമ സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സംവരണവിരുദ്ധപ്രക്ഷോഭം വളർന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏകഅജൻഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ധാക്കയിൽ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും ജയ്ശങ്കർ വ്യക്തമാക്കി. 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിൽ…

Read More

പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം

കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​​ച്ചെ​ങ്കി​ലും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ര​ള എം.​പി​മാ​ർ​ക്ക് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ കൈ​യ​ടി.പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് ചൂ​ഷ​ണം തു​റ​ന്നു​കാ​ട്ടി. ‘പ്ര​വാ​സി​ക​ൾ നാ​ടുക​ട​ത്ത​പ്പെ​ട്ട​വ​ര​ല്ല​ന്നും കോ​ടി​ക്ക​ണ​ക്കി​ന് വി​ദേ​ശ​പ​ണം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഷാ​ഫി പറമ്പിൽ ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന കാ​ര​ണം പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​നാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ മ​റു​പ​ടി.വി​മാ​ന യാ​ത്രാ​നി​ര​ക്കി​ലെ ക്ര​മാ​തീ​ത​മാ​യ…

Read More

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹിം പാർലമെൻറിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ റെയിൽവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ലെന്നും എ എ റഹിം വിശദീകരിച്ചു. റെയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച്  എ എ റഹിം പറഞ്ഞു. ജോയിയുടെ കുടുംബത്തിന് നേരത്തെ പത്ത് ലക്ഷം രൂപ…

Read More

ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും

ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും. നിരോധനം നീക്കണം  എന്നാവശ്യപ്പെട്ടുള്ള ബിൽ പാർലമെന്‍റ് വോട്ടിനിട്ട് തള്ളി. ബിൽ രാജ്യത്ത് വലിയ വിവാദമാവുകയും എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ബിൽ പാർലമെന്റ് തള്ളിയത്. മൂന്ന് ദശലക്ഷം ആളുകളുള്ള മുസ്ലിം രാജ്യത്ത്  മാസങ്ങൾ നീണ്ട ചർച്ചയ്ക്കാണ് ബില്ല് രാജ്യത്ത് വഴി തെളിച്ചിരുന്നു. ബില്ലിലെ എല്ലാ നിബന്ധനകളും തള്ളിയാണ് തീരുമാനം. സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും സ്ത്രീകളുടെ…

Read More

ബ്രിട്ടനിൽ ഭരണമുറപ്പിച്ച് ലേബർ പാർട്ടി: കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു.‌ നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി. ലേബർ പാർട്ടിയുടെ…

Read More

‘പാർലമെന്റിൽ ആർക്കും പ്രത്യേക പരിഗണന ഇല്ല’ ; നിയമം എല്ലാവർക്കും ഒരു പോലെ , കേന്ദ്രമന്ത്രി കിരൺ റിജിജു

പാർലമെന്റിൽ ആർക്കും പ്രത്യേക പരിഗണനയില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, പ്രമുഖ കുടുംബത്തിൽ നിന്നായത് കൊണ്ട് ആർക്കും നിയമം ബാധകമല്ലാതിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിനെതിരായി ബിജെപി സ്പീക്കർക്ക് നൽകിയ നോട്ടീസ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ബോധപൂർവം തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംപി ബാംസുരി സ്വരാജാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പാർലമെന്ററി ചട്ടം 115 പ്രകാരമാണ് നോട്ടീസ്. അഗ്നിപഥ് സ്‌കീമിനെ പറ്റി…

Read More