തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് മോദി

പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ, ദയവുചെയ്ത് പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുത്. സാധാരണക്കാരന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം ആവേശകരമാണ്. ഒമ്ബത് വര്‍ഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിച്ച്‌ ക്രിയാത്മകമായി മുന്നോട്ടുപോകണം. നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളില്‍നിന്ന് പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും മോദി…

Read More