
യുഎഇ ദേശീയ ദിനം ; ഡിസംബർ 2, 3 ദിവസങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കി ആർടിഎ
ദേശീയദിനവുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ച ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബഹുനില പാർക്കിങ് ഒഴികെയുള്ള ഇടങ്ങളിലാണ് പാർക്കിങ് സൗജന്യം. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകൂടി വരുന്നതോടെ ഫലത്തിൽ മൂന്നുദിവസം പാർക്കിങ് ഇളവ് ലഭിക്കും. അതേസമയം, അവധിദിനങ്ങളില്‍ പൊതുഗതാഗത സർവിസുകളായ ബസ്, മെട്രോ, ട്രാം, വാട്ടർ ടാക്സി എന്നിവയുടെ സർവിസ് സമയം ആർ.ടി.എ പുനഃക്രമീകരിച്ചു. ശനി, തിങ്കള്‍ ദിവസങ്ങളില്‍ മെട്രോ രാവിലെ അഞ്ച് മണിമുതല്‍ അർധരാത്രി ഒരുമണിവരെ…