ദേരയിൽ ആർടിഎയുടെ പുതിയ പാർക്കിംഗ് സമുച്ചയം വരുന്നു ; 350 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും

ദു​ബൈ ന​ഗ​ര​ത്തി​ൽ പ​ണ​മ​ട​ച്ചു​ള്ള പാ​ര്‍ക്കി​ങ്ങി​നാ​യി ഏ​ഴു നി​ല​ക​ളു​ള്ള പു​തി​യ പാ​ര്‍ക്കി​ങ് കെ​ട്ടി​ടം നി​ർ​മി​ക്കും. ദേ​ര​യി​ലെ അ​ല്‍ സ​ബ്ക പ്ര​ദേ​ശ​ത്താ​ണ്​ 350 വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യെ​ന്ന്​ എ​മി​റേ​റ്റി​ലെ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ പാ​ര്‍ക്കി​ന്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ പാ​ര്‍ക്കി​ന്‍ ക​മ്പ​നി​യും ദു​ബൈ ഔ​ഖാ​ഫും ഒ​പ്പു​വെ​ച്ചു. ഏ​ക​ദേ​ശം 1,75,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ര്‍മി​ക്കു​ക. ഇ​തി​ല്‍ 9600 ച​തു​ര​ശ്ര​യ​ടി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന താ​ഴ​ത്തെ നി​ല റീ​ട്ടെ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​യി ന​ല്‍കും. ഇ​തു​വ​ഴി അ​ധി​ക​വ​രു​മാ​നം നേ​ടു​ക​യാ​ണ്​…

Read More