പാരാലിംപിക്‌സ് ജാവലിന്‍ ത്രോയിൽ നവ്ദീപ് സിങിന് സ്വർണം; ജാവലിൻ പറന്നത് 47.32 മീറ്റര്‍

പാരാലിംപിക്‌സില്‍ ചരിത്രക്കുതിപ്പുമായി ഇന്ത്യ. പാരിസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണ് പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങ് എറി‍ഞ്ഞു വീഴ്ത്തിയത്. 47.32 മീറ്റര്‍ ദൂരത്തേക്കാണ് താരം ജാവലിന്‍ പായിച്ചത്. എന്നാൽ ആദ്യ ഫലത്തില്‍ നവ്ദീപിനു വെള്ളി മെഡലായിരുന്നു. നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് നവ്ദീപിനു സ്വർണം ലഭിച്ചത്. ആദ്യം സ്വര്‍ണം സ്വന്തമാക്കിയ ഇറാന്‍ താരം ബെയ്ത് സദെഗിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നു താരത്തെ അയോഗ്യനാക്കി. ഇതോടെ സ്വര്‍ണം നവ്ദീപിലേക്ക് എത്തി. ഇറാന്‍ താരം നേരിയ വ്യത്യാസത്തിലാണ്…

Read More

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് റെക്കോഡ്

പാരാലിമ്പിക്‌സില്‍ സ്വര്‍ണ കുതിപ്പുമായി ഇന്ത്യ. ഇന്ത്യക്കായി ആറാം സ്വർണം നേടിയത് ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ റെക്കോഡാണിത്. ടോക്യോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍. ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീണിന് നേടി. യുഎസ്എയുടെ ഡെറെക് ലോക്‌സിഡെന്റിനാണ് (2.06 മീറ്റര്‍)…

Read More

പാരാലിംപിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി; ഇന്ത്യക്ക് 21–ാം മെഡലുമായി സച്ചിൻ ഖിലാരി

പാരീസ് പാരാലിംപിക്സിൽ പുരുഷവിഭാഗം ഷോട്ട്പുട്ടിൽ ഇന്ത്യയുടെ സച്ചിൻ‌ സർജേറാവു ഖിലാരിക്ക് വെള്ളി. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സച്ചിൻ‌ ഖിലാരി. പുരുഷവിഭാഗം എഫ്46 വിഭാഗത്തിൽ 16.32 മീറ്റർ ദൂരം കണ്ടെത്തിയാണ് സച്ചിൻ വെള്ളി നേടിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരനാണ് സച്ചിൻ. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയിരുന്നു. 16.38 മീറ്റർ ദൂരം കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവാർട്ടിനാണ് പാരാലിംപിക്സിൽ സ്വർണം. ഈ…

Read More