
പാരീസ് ഒളിംമ്പിക്സ് ; വിനേഷ് ഫോഗട്ട് സെമിയിൽ , ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി സെമി ഫൈനില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ നേരിടും. ഇന്ന് രാത്രി 10.13നാണ് മത്സരം. യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് റാങ്കിംഗ് പ്രകാരം 68-ാം സ്ഥാനത്താണ് ലോപസ്. ഫോഗട്ട് 65-ാം സ്ഥാനത്തും. റാങ്കിംഗില്‍ കാര്യമില്ലെന്ന് കഴിഞ്ഞ റൗണ്ടില്‍ തന്നെ ഫോഗട്ട് തെളിയിച്ചതാണ്. ക്വാര്‍ട്ടറില്‍ 15-ാം സ്ഥാനത്തുള്ള ഒക്‌സാന ലിവാച്ചിനേയും പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ യു സുസാകിയേയും മലര്‍ത്തിയടിച്ചാണ് ഫോഗട്ട് സെമി…