
പിടി ഉഷ പാരീസിൽ രാഷ്ട്രീയം കളിച്ചു: പിന്തുണ ആത്മാര്‍ഥമായി തോന്നിയില്ല; വിനേഷ് ഫോഗട്ട്
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിംപിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. തന്നെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിംപിക് അസോസിയേഷനില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും തനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും വിനേഷ് പറഞ്ഞു. പിടി ഉഷ താന്‍ ആശുപത്രിയിലായിരിക്കുമ്പോഴെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.അത് ആത്മാര്‍ഥമായ പിന്തുണയായി തോന്നിയില്ലെന്നും വിനേഷ് പറഞ്ഞു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമര്‍ശം. താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍…