
ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു
ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു. പാരിസ് ഒളിംപിക്സിന് ശേഷമാവും ഫ്രെയ്സർ വിരമിക്കുക. 37കാരിയായ താരം എക്കാലത്തെയും മികച്ച സ്പ്രന്റർമാരിൽ ഒരാളാണ്. 2008, 2012 ഒളിംപിക്സുകളിൽ 100 മീറ്റർ ഓട്ടത്തിൽ ഷെല്ലി ഫ്രെയ്സറാണ് ചാമ്പ്യൻ. 2020ൽ ടോക്കിയോ ഒളിംപിക്സ് റിലേയിൽ 4*100 മീറ്ററിൽ ഷെല്ലി ഫ്രെയ്സർ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് വേദികളിൽ മൂന്ന് സ്വർണം ഉൾപ്പടെ എട്ട് മെഡലുകൾ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ…