പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മോദി ഇന്ന് പങ്കെടുക്കും; നാളെ ട്രംപിനെ കാണും

പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. രാത്രി മാർസെയിലേക്ക് തിരിക്കുന്ന മോദി അവിടെ വച്ചാകും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തുക. നാളെ മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റും മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ട് പാരീസിലെത്തിയ നരേന്ദ്ര മോദിക്ക് വൻ…

Read More

പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി; ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല, എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്

പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം മുൻപ് തനിയ്ക്കുവേണ്ടി കാപിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്ന് കലാപം ഉണ്ടാക്കിയ അക്രമികളെ ട്രംപ് കുറ്റവിമുക്തരാക്കി. ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് പറഞ്ഞു. വിഷവാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ…

Read More

പാരീസ് പാരാലിമ്പിക് ഗെയിംസ്; ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി

പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 50 ലക്ഷം രൂപയും വെങ്കല നേട്ടക്കാര്‍ക്ക് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. മെഡല്‍ നേട്ടങ്ങളില്ലെങ്കിലും മികവ് പുലര്‍ത്തിയവര്‍ക്കും പാരിതോഷികമുണ്ട്. അമ്പെയ്ത്തില്‍ ലോക റെക്കോഡ് പ്രകടനം കാഴ്ചവെച്ച ശീതള്‍ ദേവിക്ക് 22.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. പാരലിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയ അനുമോദനച്ചടങ്ങിനിടെയാണ് കായിക മന്ത്രിയുടെ പ്രഖ്യാപനം. പാരീസ് പാരലിമ്പിക്‌സില്‍…

Read More

70 വര്‍ഷം നീണ്ട കാത്തിരിപ്പ്; ഫ്രാന്‍സിനെ തകര്‍ത്ത് ഇറ്റലി

നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് മിന്നും തുടക്കമിട്ട് ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഇറ്റലി വീഴ്ത്തിയത്. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി മികച്ച തുടക്കമിട്ട ഫ്രാന്‍സിനെ പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇറ്റലി വീഴ്ത്തിയത്. 70 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി പാരിസില്‍ ഫ്രാന്‍സിനെ വീഴ്ത്തുന്നത്. ആദ്യ പകുതിയില്‍ സമനില പിടിച്ച ഇറ്റലി രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. ഒന്നാം മിനിറ്റില്‍ ബ്രാഡ്‌ലി ബര്‍ക്കോളയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. 30ാം മിനിറ്റില്‍…

Read More

പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വര്‍ണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ്…

Read More

അച്ചടക്കലംഘനം നടത്തി; ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസിൽ നിന്ന് തിരിച്ചയച്ചു

അച്ചടക്കലംഘനം നടത്തിയതിനാൽ ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസിൽനിന്ന് തിരിച്ചയച്ചു. അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്‌തെന്ന് കാട്ടിയാണ് നടപടി. അനിയത്തിക്ക് തന്റെ ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡ് കൈമാറിയതാണ് നടപടിക്ക് ഇടയാക്കിയത്. വനിതാ 53 കിലോഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ അന്തിം പംഗൽ തുർക്കിയുടെ സൈനബ് യെറ്റാഗിലിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. 10-0 ന് ആയിരുന്നു തോൽവി. ഗെയിംസ് വില്ലേജിൽ സൂക്ഷിച്ച തന്റെ സാധനങ്ങൾ എടുക്കുന്നതിനായി അനിയത്തിക്ക് തൻറെ അക്രഡിറ്റേഷൻ കാർഡ് കൈമാറുകയായിരുന്നു. ഇതുമായി അനിയത്തി ഗെയിംസ് വില്ലേജിൽ…

Read More

അറിയാമോ..? പാരീസ് ഒളിമ്പിക്‌സില്‍ നല്‍കുന്ന സ്വര്‍ണമെഡല്‍ പൂര്‍ണമായും സ്വര്‍ണമാണോ..? അതിന്റെ വില എത്രയാണ്..?

കായികലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ പാരീസിലാണ്. അത്യന്തം വാശിയേറിയ മത്സരങ്ങള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ അവിടെ കാഴ്ചവയ്ക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ  കുടക്കീഴില്‍ 206 രാജ്യങ്ങളില്‍നിന്നുള്ള 10,714 അത്‌ലറ്റുകള്‍ ആണു പാരീസ് ഒളിമ്പിക്‌സില്‍ എത്തിയിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും ജേതാക്കള്‍ക്ക് യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനമായി ലഭിക്കുന്നു. പലര്‍ക്കും സംശയം ഉണ്ടാകാം. ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു കൊടുക്കുന്നത് യഥാര്‍ഥ സ്വര്‍ണമെഡല്‍ തന്നെയാണോ..?  എങ്കില്‍ എത്ര തൂക്കമുണ്ട്, എത്ര രൂപയാണ് അതിന്റെ വില എന്നൊക്ക ആലോചിക്കാത്തവര്‍ അപൂര്‍വം….

Read More

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ താരങ്ങൾക്ക് പ്രാധാന്യം നൽകാമായിരുന്നു; വിമർശനവുമായി പി.ടി ഉഷ

ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ. ഒളിംപിക്സ് നിരവധി കായികതാരങ്ങളുടെ ആഘോഷമാണ്. ഉദ്ഘാടന ചടങ്ങിൽ കുറച്ച് സമയം മാത്രമെ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളു. അതൊഴിവാക്കിയാൽ മറ്റെല്ലാം മികച്ച രീതിയിൽ സംഘാടകർ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു. കായിക താരങ്ങൾക്കായി ഇന്ത്യൻ സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും മുൻ താരം പ്രതികരിച്ചു. താൻ മത്സരിച്ചിരുന്ന കാലത്ത് താരങ്ങൾക്ക് സർക്കാരിൽ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. യൂറോപ്പിന് പുറത്ത്…

Read More

പാരീസിൽ വീണ്ടും മോഷണം; ബ്രസീൽ ഇതിഹാസ താരം സീക്കോയെ കൊള്ളയടിച്ചു

ഒളിംപിക്സിനായി പാരീസിലെത്തിയ ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ചതായി പരാതി. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്. നിർത്തിയിട്ട കാറിൽ നിന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. ഒളിംപിക്സ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഉദ്ഘാടന ചടങ്ങിനായി മുൻ ബ്രസീൽ ഫുട്ബോളർ പാരീസിലെത്തിയത്. നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സികോയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിൽ സഞ്ചരിക്കവെയാണ് കവർച്ച നടന്നത്. ടാക്സി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനായി…

Read More

പാരീസ്-മുംബൈ വിമാനത്തിന് ബോംബ് ഭീഷണി

പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.  വെള്ളിയാഴ്ചയും സമാനമായ സംഭവമുണ്ടായിരുന്നു. 177 യാത്രക്കാരുമായി…

Read More