ലിംഗ, ലൈംഗിക സമത്വം വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ; കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം കാനഡയിലെ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മാതാപിതാക്കൾ. ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിൽ ആയിരക്കണക്കിന് മാതാപിതാക്കൾ  പ്രതിഷേധിച്ചത്. സിബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും, സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിനിടെ പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, ഈ പ്രതിഷേധത്തിനെതിരെ ആയിരങ്ങൾ അണിനിരന്ന്…

Read More

അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന്റെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് മാതാപിതാക്കൾ ഏറ്റുവാങ്ങി. വികാരനിർഭരമായിരുന്ന ചടങ്ങ്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്. അതേസമയം വന്ദന…

Read More

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.  ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം…

Read More

ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ​ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അ​ഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ അദാനി ​ഗ്രൂപ് തീരുമാനിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു. 

Read More

ഷാരോൺ രാജിന്റെ മരണം: പെൺസുഹൃത്തിനൊപ്പം മാതാപിതാക്കളെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു

പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിൻറെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. ഛർദ്ദിലോടെ ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോൺ ആദ്യം പറഞ്ഞത്…

Read More