
നവകേരള സദസിന് പണം അനുവദിച്ച് പറവൂർ നഗരസഭാ സെക്രട്ടറി; നടപടി കൗൺസിൽ തീരുമാനം ലംഘിച്ച്
നവകേരള സദസിന് പറവൂർ നഗരസഭ കൗൺസിൽ തീരുമാനം ലംഘിച്ച് നഗരസഭാ സെക്രട്ടറി പണം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കിൽ നഗരസഭാ സെക്രട്ടറി ഒപ്പിട്ടു. സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. യു.ഡി.എഫാണ് പറവൂർ നഗരസഭ ഭരിക്കുന്നത്. നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പറവൂർ നഗരസഭ റദ്ദാക്കിയിരുന്നു. പണം അനുവദിക്കാൻ തീരുമാനിച്ചത് നഗരസഭ സെക്രട്ടറിയുടെ തെറ്റായ നീക്കമായിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ…