
ഡീസൽ പൊറോട്ട’ തയാറാക്കുന്ന തട്ടുകടക്കാരൻ… ഇത് എന്തൊരു ലോകം
ഞെട്ടിക്കുന്ന പാചക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ഡീസൽ അല്ലെങ്കിൽ ഉപയോഗിച്ചുപയോഗിച്ച് കറുത്ത എണ്ണ ഒഴിച്ച് പൊറോട്ട തയാറാക്കുന്ന വീഡിയോ അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്. സ്ട്രീറ്റ് ഫുഡ് എങ്ങനെ വിശ്വസിച്ചു കഴിക്കുമെന്ന ആശങ്കയും ആളുകൾ മുന്നോട്ടുവയ്ക്കുന്നു. ദൃശ്യങ്ങൾ പങ്കുവച്ചയാൾ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഭവം നടക്കുന്നത് ഉത്തരേന്ത്യൻ നഗരത്തിലാണെന്നു വ്യക്തം. വൃത്തിഹീനമായ സാഹചര്യത്തിലാണു തട്ടുകട പ്രവർത്തിക്കുന്നതും. എന്നാൽ റൗണ്ട് നെക്ക് ടീഷർട്ട് ധരിച്ച്, സൺഗ്ലാസ് വച്ച് സ്‌റ്റൈലിലാണ് ബബ് ലു എന്ന തട്ടുകടക്കാരൻ. തൻറെ പാചകവൈദഗ്ധ്യത്തെക്കുറിച്ച് സ്വയം പുകഴ്ത്തുന്ന…