മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരനെന്ന് കോടതി കേടതി വിധി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധി പറഞ്ഞത്….

Read More

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാ വിധി നാളെ

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.  കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി…

Read More

പാറശാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 2 ദിവസം പഴക്കം

പാറശാലയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രിയ യുട്യൂബറുമാണ്. വെള്ളിയാഴ്ച രാത്രിയിലും ഒരു പാട്ട് അപ്ലോഡ് ചെയ്തിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകൾ…

Read More

പാറശ്ശാല ഷാരോൺ വധക്കേസ്; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നത്. 131 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതിയായ ​ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേസ്…

Read More

തീവണ്ടി ശുചിമുറിയിൽ കഞ്ചാവ് കടത്ത്;  13.5 കി.ഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് പിടിച്ചെടുത്തു

തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളില്‍ കഞ്ചാവ് അടുക്കിയ ശേഷം സ്‌ക്രൂ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രൂ പൂര്‍ണ്ണമായും ഉറപ്പിക്കാത്തതിനാല്‍ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. നിലമ്പൂരില്‍നിന്ന് കൊച്ചുവേളിവരെയുള്ള നിലമ്പൂര്‍ കൊച്ചുവേളി എക്സ്പ്രസാണ് കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവില്‍വരെ പാസഞ്ചറായി…

Read More

കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസാണ് മരിച്ചത്. 55 വയസായിരുന്നു. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഫ്രാന്‍സിസ് കുഴഞ്ഞു വീണത്. തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. എങ്കിലും കടുത്ത ചൂടുമൂലം കാരണം പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.  തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട…

Read More