
കേരളത്തിന് ലഭിക്കേണ്ട വെള്ളം കിട്ടിയില്ല; തമിഴ്നാടിന് കത്തയച്ച് കേരളം
പാലക്കാട് ചിറ്റൂർ പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനു മേയ് ഒന്നു വരെ 250 ക്യുസെക്സ് വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി വേണു തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്കു കത്തയച്ചു. പറമ്പിക്കുളം – ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7250 ടിഎംസി ജലത്തിനു കേരളത്തിന് അർഹതയുണ്ടെന്നു കത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇതുപ്രകാരം നിലവിലെ ജലവർഷമായ 2023 – 24ന്റെ മാർച്ച് രണ്ടാമത്തെ ആഴ്ച വരെ…