പാരീസ് പാരാലിമ്പിക് ഗെയിംസ്; ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി

പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 50 ലക്ഷം രൂപയും വെങ്കല നേട്ടക്കാര്‍ക്ക് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. മെഡല്‍ നേട്ടങ്ങളില്ലെങ്കിലും മികവ് പുലര്‍ത്തിയവര്‍ക്കും പാരിതോഷികമുണ്ട്. അമ്പെയ്ത്തില്‍ ലോക റെക്കോഡ് പ്രകടനം കാഴ്ചവെച്ച ശീതള്‍ ദേവിക്ക് 22.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. പാരലിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയ അനുമോദനച്ചടങ്ങിനിടെയാണ് കായിക മന്ത്രിയുടെ പ്രഖ്യാപനം. പാരീസ് പാരലിമ്പിക്‌സില്‍…

Read More

പാരാലിംപിക്സ് ആർച്ചറിയിൽ ഹർവീന്ദർ സിങ്ങിന് സ്വർണം; പാരിസിൽ ഇന്ത്യയുടെ 22–ാം മെഡൽ

പാരീസ് പാരാലിംപിക്സിൽ മെഡൽവേട്ടയിൽ കുതിച്ച് ഇന്ത്യ. ആർച്ചറിയിൽ ഹർവീന്ദർ സിങ്ങ് നേടിയത് ഇന്ത്യയുടെ നാലാം സ്വർണമാണ്. ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിലാണ് ഹർവീന്ദർ സിങ്ങ് സ്വർണം നേടിയത്. ഫൈനലിൽ പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 6–0ന് തകർത്താണ് ഹർവീന്ദർ സ്വർണം എയ്തിട്ടത്. ഇതോടെ പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി ഹർവീന്ദർ. പാരിസിൽ ഇന്ത്യയുടെ 22–ാം മെഡലാണ് ഹർവീന്ദർ സിങ്ങ് കൂട്ടിച്ചേർത്തത്. നാല് സ്വർണവും, 8 വെള്ളിയും, 10 വെങ്കലവുമാണ്…

Read More