അജിത്കുമാർ സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടത്തുന്നു, പൊളിറ്റിക്കൽ‌ സെക്രട്ടറിക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്; അൻവർ

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടക്കുന്നെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. തനിക്ക് ലഭിച്ച തെളിവുകൾ എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നും പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് അജിത് കുമാറാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അൻവർ ആരോപിച്ചു. സമാന്തര അന്വേഷണം കേരളത്തിലെ പോലീസിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്തതാണ്. സർക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പോലീസ് ചട്ടങ്ങളും ഒന്നുംതന്നെ തനിക്ക് ബാധകമല്ലെന്ന് അജിത് കുമാർ തെളിയിക്കുകയാണ്….

Read More

ജെസ്ന കേരളം വിട്ടുപോയില്ല; സംഭവത്തിൽ ലൗ ജിഹാദിന് യാതൊരു ബന്ധവുമില്ലെന്ന് പിതാവ്

ജെസ്‌ന തിരോധാന കേസിൽ വർഗീയ ആരോപണങ്ങൾ തള്ളി പിതാവ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അദ്ദേഹം ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവർ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. ജെസ്‌ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവർ തങ്ങൾ സംശയിക്കുന്ന ജെസ്‌നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ…

Read More