
‘മകനെ കൊന്നു, മകളോട് ക്രൂരത, വീട് കത്തിച്ചു, ഇനി അവിടേക്കില്ല..’; ആക്രമിക്കപ്പെട്ട യുവതിയുടെ അമ്മ
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മണിപ്പുരില്‍ നഗ്നരായി നടത്തിച്ച യുവതികളില്‍ ഒരാളുടെ അമ്മ. സംഘര്‍ഷാവസ്ഥ തടയാനോ ജനങ്ങളെ സംരക്ഷിക്കാനോ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് യുവതിയുടെ അമ്മ വ്യക്തമാക്കി. ഇനി ഒരിക്കലും താന്‍ ആ ഗ്രാമത്തിലേക്ക് മടങ്ങില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകളോട് ചെയ്യാവുന്നതിലും അങ്ങേയറ്റം ക്രൂരത അവര്‍ കാണിച്ചു. എന്റെ ഏക പ്രതീക്ഷയായിരുന്ന ഇളയ മകനെ കൊന്നു കളഞ്ഞു. അവന്‍ പഠിച്ച് നല്ല നിലയിലെത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കഷ്ടപ്പാടുകള്‍ക്കിടയിലും ഞാനവനെ സ്‌കൂളിലയച്ചു…