
ഖത്തർ ദേശീയദിനാഘോഷം ; ദേശീയദിന പരേഡ് റദ്ദാക്കി
ഡിസംബർ 18ന് ദോഹ കോർണിഷിൽ നടത്താനിരുന്ന ഖത്തർ ദേശീയ ദിന പരേഡ് റദ്ദാക്കി. ദേശീയദിന സംഘാടക സമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ദേശീയ ദിനമായ ഡിസംബർ 18ന് ദോഹ കോർണിഷിലാണ് വിവിധ സേന വിഭാഗങ്ങളും പാരാ ട്രൂപ്പേഴ്സും ഉൾപ്പെടെ അണിനിരക്കുന്ന ദേശീയ ദിന പരേഡ് അരങ്ങേറുന്നത്. താൽക്കാലിക സ്റ്റേജ് ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തേ ആരംഭിച്ചിരുന്നു. തയാറെടുപ്പുകൾക്കിടെയാണ് പരേഡ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. പരേഡ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഉംസലാലിലെ ദർബ് അൽ…