
ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി വിളമ്പി; ഡൽഹിയിലെ ഹോട്ടലുടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഡൽഹിയിൽ ശ്രീരാമന്റെ ചിത്രം പതിച്ച പേപ്പർ പ്ലേറ്റിൽ ബിരിയാണി വിളമ്പിയ ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിലാണ് സംഭവമുണ്ടായത്. ബിരിയാണി കൊടുക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി. പിന്നാലെ ഉടമയെ ചോദ്യം ചെയ്തു. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വിട്ടയച്ചു. ഒരു ഫാക്ടറിയിൽ നിന്നാണ് ഹോട്ടലുടമ ആയിരം പ്ലേറ്റുകൾ വാങ്ങിയത്. അതിൽ ചിലതിൽ…