ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ കെഎസ്‍യു പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നീട് 7 തവണയാണ് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു…

Read More

ചോദ്യപേപ്പർ ചോർച്ച; പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി വേണം: ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണ്.  എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽ നിന്ന് പരീക്ഷകളെ രക്ഷിക്കാൻ ബദൽ വഴികൾ ആരായാൻ ഗവൺമെന്റ് മുൻകൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം വിദ്യാർഥിയുടെ യഥാർത്ഥ അറിവ്…

Read More

പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ട്രെയിനി സബ് ഇൻസ്‌പെക്‌ടര്‍മാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

2021ലെ പൊലീസ് സബ് ഇൻസ്‌പെക്‌ടർ പരീക്ഷാ ചോദ്യപ്പേപ്പ‌ർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റില്‍. ട്രെയിനി സബ് ഇൻസ്‌പെക്‌ടർമാരും സഹോദരങ്ങളുമായ ദിനേഷ് റാം (27), പ്രിയങ്ക കുമാരി (28) എന്നിവരെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) ഇന്നലെ പിടികൂടിയത്. ജോധ്പൂർ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇവരുടെ പിതാവ് ഭഗീരഥിനുണ്ടായിരുന്ന ബന്ധത്തിലൂടെയാണ് പരീക്ഷയ്‌ക്ക് മുമ്ബ് പ്രതികള്‍ക്ക് ചോദ്യപ്പേപ്പർ ലഭിച്ചതെന്ന് അന്വേഷണ സംഘം പറ‌ഞ്ഞു. ജലോർ സ്വദേശികളാണ് പ്രതികള്‍. കേസില്‍ ഇതുവരെ 44 ട്രെയിനി എസ്‌ഐമാർ…

Read More

‘ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ല’; നീറ്റ് പിജി പരീക്ഷയ്‌ക്കെതിരെ ടെലഗ്രാമിലെ പ്രചാരണത്തിനെതിരെ എൻബിഇഎംഎസ്

നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം നിഷേധിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (എൻബിഇഎംഎസ്). ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് വിശദീകരണം. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എൻബിഇഎംഎസ് പറഞ്ഞു. ചില ടെലഗ്രാം ചാനലുകളിലാണ് ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണമുണ്ടായത്. ഇത്തരം പ്രചാരണങ്ങളിലോ പ്രലോഭനങ്ങളിലോ വീഴരുതെന്ന് പരീക്ഷ എഴുതുന്നവരോട് എൻബിഇഎംഎസ് ആവശ്യപ്പെട്ടു. വ്യാജ അവകാശവാദങ്ങളിലൂടെ പരീക്ഷ എഴുതുന്നവരെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എൻബിഇഎംഎസ് വ്യക്തമാക്കി….

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ വാദം തുടങ്ങി സുപ്രീം കോടതി; ഹർജിയുമായി എത്രപേരെന്ന് ചോദിച്ച് കോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള വാദമാണ് ആദ്യം. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിക്കാരായ വിദ്യാർഥികളുടെ മാർക്ക് വിവരവും അറിയിക്കണം. ഹർജിക്കാർക്കു വേണ്ടി നരേന്ദ്ര ഹൂഡയാണ് ആദ്യം വാദമുന്നയിക്കുന്നത്. നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും അതിനു…

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; സുപ്രധാന പ്രതി പിടിയില്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില്‍ സുപ്രധാന പ്രതി പിടിയില്‍. റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തത്. പാട്‌നയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു പിന്നാലെ അന്വേഷണ സംഘം പാട്‌നയിലേയും കൊല്‍ക്കത്തയിലേയും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി രാകേഷ് രാജനെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.  റോക്കി എന്ന രാകേഷ് രാജന്‍ റാഞ്ചിയില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇയാളാണ് നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. കൂടാതെ പരീക്ഷ…

Read More

നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങളുടെ സഹായം തേടി കേന്ദ്രം

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ നിലവിൽ എൻടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആദ്യ നടപടി എന്ന നിലയ്ക്ക് ഫോറിൻ മെഡിക്കൽ…

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിൽ നിന്നാണ് മാധ്യമ പ്രവര്‍ത്തകനെ സിബിഐ അറസ്റ്റ് ചെയ്തത്.ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ജമാലുദ്ദീന്‍ എന്നയാളാണ് പിടിയിലായതെന്ന് സിബിഐ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായും വൈസ് പ്രിന്‍സിപ്പിലുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നിര്‍ണ്ണായക സാങ്കേതിക തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായാണ് സൂചന. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ നേരത്തെ പിടിയിലായി 

Read More

സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം; പരീക്ഷ മാറ്റി

നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ്…

Read More

നെറ്റ് ചോദ്യപേപ്പർ ചോർച്ച; ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വരെ വിൽപന നടന്നു

യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്. അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ സിബിഐ എഫ്ഐആറിന്‍റെ പകര്‍പ്പ് ലഭിച്ചു. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ…

Read More