പേഴ്‌സ് പാൻ്റസിൻ്റെ ബാക്ക് പോക്കറ്റിലിടുന്നവരാണോ?; ഗുരുതര രോഗം ബാധിച്ചേക്കാം

കാര്‍ഡുകളും പണവും അടങ്ങിയ പേഴ്‌സ് പോക്കറ്റിലിട്ട് ഇരിക്കുന്നവരാണ് മിക്ക പുരുഷന്മാരും. പ്രത്യേകിച്ച് യാത്രയിലൊക്കെ അത് മാറ്റാന്‍ സമയം കിട്ടാറില്ല. ഇത് ശീലമാക്കിയവരെ കാത്തിരിക്കുന്നത് വലിയ രോഗമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സയാറ്റിക്ക പിരിഫോര്‍മിസ് സിന്‍ഡ്രോം, ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നിങ്ങനെ അറിയപ്പെടുന്ന രോഗം ഇവര്‍ക്കുണ്ടാകും. നടുവേദനയാണ് ബാധിക്കുക. ദീര്‍ഘനേരം പുറകിലെ പോക്കറ്റില്‍ പഴ്സ് വെച്ചുകൊണ്ടുള്ള യാത്ര ഇടുപ്പ് സന്ധിക്ക് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ സങ്കോചത്തിലേക്ക് നയിക്കും. ഇടുപ്പെല്ലിന് ഇടയില്‍ കുത്തിനോവിക്കുകയാണിത് ചെയ്യുന്നത്. അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത്…

Read More

വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡില്‍ മാറ്റം

കേരളത്തിലെ വനിതാ ജൂഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം. ഇനിമുതല്‍ സാരിക്കൊപ്പം സൽവാർ കമീസും ഷർട്ടും പാന്‍റും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാവുന്നതാണ്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കീഴ്ക്കോടതികളിലെ നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഡ്രസ് കോഡ് പരിഷ്കരണം. ധരിക്കാവുന്ന വസ്ത്രത്തില്‍ നീളമുള്ള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാരിക്കു പുറമേ മറ്റ് വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വസ്ത്രധാരണം ജുഡീഷ്യൽ…

Read More