പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതി കസ്റ്റഡിയില്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും ഡല്‍ഹിയില്‍ നിന്നാണ് യുവതി കൊച്ചിയിലേക്ക് എത്തിയതെന്നാണ് വിവരം. യുവതി അവസാനമായി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് യുവതി വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

Read More

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; പരാതിക്കാരിയായ യുവതി ഡൽഹിക്ക് മടങ്ങി

കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ഡൽഹിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ്…

Read More

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; കേസിലെ പരാതിക്കാരിയായ യുവതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വച്ച് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. യുവതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഏതാനും ദിവസം മുമ്പ് പന്തീരങ്കാവ് കേസിൽ ട്വിസ്റ്റുണ്ടാവുകയും യുവതി സ്വന്തം കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ഭർത്താവിനും ഭർതൃകുടുംബത്തിനും പൊലീസിനുമെതിരെ പരാതിയുന്നയിക്കുകയും രഹസ്യമൊഴിയുൾപ്പെടെ നൽകുകയും ചെയ്ത യുവതി പിന്നീട്…

Read More

കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ; യുവതി മൊഴി മാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നെന്ന് യുവതിയുടെ പിതാവ്

കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതി മൊഴിമാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്ന് യുവതിയുടെ പിതാവ്. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും തങ്ങൾക്കെതിരെ മകൾ പറയുന്നത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്നും പിതാവ് ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മകൾക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു സമ്മർദവുമുണ്ടായിട്ടില്ല. അവളുടെ കഴുത്തിലെ പാടുകൾ, മൂക്കിൽ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങൾ, തലയിലെ മുഴ, ഇതൊന്നും ഞങ്ങൾ സൃഷ്ടിച്ചതല്ലല്ലോ… ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അവൾ പറയുന്നത്. ഞങ്ങൾ ഇതൊക്കെ കണ്ടതാണ്. അവൾ അത്​…

Read More

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് സൂചന

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്ന സൂചനകളാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോ​ഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. അതേസമയം ഗാർഹിക പീഡനക്കേസിൽ…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് ; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ

ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച്ഒക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തൽ. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ. കേബിൾ കുഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും…

Read More

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് ; രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നു, പരാതിയുമായി പനക്കപ്പാലം സ്വദേശിയായ യുവതി

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുൽ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി. നേരത്തെ ഈ യുവതിയുമായി രാഹുലിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇത് നിലനിൽക്കെയാണ് രാഹുൽ വീണ്ടും വിവാഹിതനായതെന്നും യുവതി വെളിപ്പെടുത്തി. രാഹുലിന്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നും യുവതി പറയുന്നു. അതേ സമയം, പന്തീരങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരങ്കാവ് പൊലീസിനെതിരെ…

Read More