ഗാർഹിക പീഡനക്കേസ്; രാഹുലിന് നാടുവിടാൻ സഹായമൊരുക്കി, പോലീസുകാരന് സസ്പെൻഷൻ

പന്തീരാങ്കാവിൽ ഗാർഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ. രാഹുലുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും വീട്ടിൽച്ചെന്ന് കാണുകയും ചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ വീഴ്ചവരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. സരിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണസംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന…

Read More

പന്തീരങ്കാവ് സ്ത്രീധന പീഡന കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

പന്തീരങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അതിനിടെ കേസിലെ പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മർദ്ദിച്ച് പരിക്കേൽപ്പിച്ചതും അസഭ്യം പറഞ്ഞതും…

Read More