
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം; മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്ന് യുവതി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം. യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്. അതേസമയം, ഇന്നലെ രാത്രി മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുലിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസ് ആണ് വിളിച്ചു വരുത്തിയത്. നേരത്തെ, പെണ്‍കുട്ടി…