
‘സുരക്ഷിത, ആരും തട്ടിക്കൊണ്ട് പോയിട്ടില്ല, കല്യാണച്ചെലവ് വഹിച്ചത് രാഹുൽ’; വീണ്ടും വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് കേസിലെ യുവതി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുമായി യുവതി. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു. താൻ ആരോപിച്ച സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി തന്നെ നേരത്തെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തൽ. ‘കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. വീട്ടിൽ നിൽക്കാൻ സാധിച്ചില്ല. സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോടുള്ള അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചു. എനിക്ക് പരിക്കേറ്റിട്ടില്ല. വേണമെങ്കിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. കല്യാണച്ചെലവ് വഹിച്ചത് രാഹുലാണ്. 50…