‘പാനൂർ സ്ഫോടനക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം’; പരാതി നൽകുമെന്ന് പ്രതികളുടെ കുടുംബങ്ങൾ

പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കുടുംബങ്ങൾ പരാതി നൽകും. പോലീസ് കമ്മിഷണർക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് പരാതി നൽകുക. കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികളായ ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായുജ് (24), കുന്നോത്ത് പറമ്പിൽ അമൽ ബാബു (29) എന്നിവരുടെ കുടുംബങ്ങളാണ് അഭിഭാഷകനായ കെ. പ്രത്യു മുഖാന്തരം പരാതി നൽകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്…

Read More

പാനൂർ സ്ഫോടനം; സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് സിപിഎമ്മുകാരൻ, മരിച്ചവരുടെ സംസ്കാരത്തിൽ പോയത് സിപിഎം നേതാക്കൾ. പാനൂർ സ്ഫോടനക്കേസിൽ നിന്ന് എങ്ങനെ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കും? തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തങ്ങൾക്കിതിൽ ബന്ധമില്ലെന്ന് അവർക്ക് പറയാം’’. സതീശൻ പറഞ്ഞു. ആർഎസ്എസുമായി സിപിഎം ധാരണയായിട്ടുണ്ട്. അതുകൊണ്ട് യുഡിഎഫുകാരെ കൊല്ലാൻ ഉണ്ടാക്കിയ…

Read More