
‘തെറ്റിദ്ധാരണ ഒഴിവാക്കണം, ഒന്നും മനപൂർവ്വമായിരുന്നില്ല’; പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് തരൂർ
തെരഞ്ഞെടുപ്പ് കാലത്തെ വാക്‌പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് ശശി തരൂർ എംപി. പ്രചാരണ കാലത്തെ പരാമർശങ്ങളൊന്നും മനപൂർവ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂർ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമർശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യൻറെ മറുപടി. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്, ഇവിടെ പന്ന്യന് എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യൻ രവീന്ദ്രനുണ്ടായല്ലോ എന്നെല്ലാമുള്ള തരൂരിൻറെ പരാമർശങ്ങളാണ് പന്ന്യനെ വേദനിപ്പിച്ചത്. പ്രചാരണ വേദിയിലെ രാഷ്ട്രീയ വിവാദമായി അത് മാറി. വോട്ടെടുപ്പ് ദിവസത്തോട് അടുപ്പിച്ച് പന്ന്യനും…