
ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്
ഉത്തർപ്രദേശിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസ് സൂപ്രണ്ട് പറയുന്നത്. എന്നാൽ മൂന്ന്…