
പ്രശസ്ത ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യൻ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. സംഗീതത്തിന് നൽകിയ സംഭാവനകൾക്കായി 2006-ൽ രാജ്യം അദ്ദേഹം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉദാസ് 1980കൾ…