
കാൻസറിനു കാരണമാകുന്നു; കർണാടകയിൽ പാനിപൂരിക്കു നിരോധനം, കേരളത്തിലും വേണം പരിശോധന
തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളുൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയുമായി കർണാടക ആരോഗ്യവകുപ്പ്. കൃത്രിമനിറങ്ങൾ ചേർത്ത കബാബ്, ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി എന്നിവ നിരോധിച്ചതിനു പിന്നാലെയാണ് പാനിപൂരിക്കും കർണാടക ആരോഗ്യവകുപ്പ് നിരോധനമേർപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച 260 പാനിപൂരി സാംപിളുകൾ പരിശോധനയ്ക്കയച്ചതിൽ 43 സാംപിളുകളിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ കബാബുകളിൽ കൃത്രിമ നിറങ്ങൾ…