
മരുന്നിനും ഭക്ഷണത്തിനും ഈനാംപേച്ചി; മാർക്കറ്റിൽ വമ്പൻ ഡിമാന്റ്, വംശനാശഭീഷണിയും, മാഫിയകളും പിന്നാലെ
ഈനാംപേച്ചിയെ അറിയാത്തവർ ആരുമുണ്ടാകില്ല അല്ലെ? നമ്മുടെ സംഭാഷണങ്ങളിലൊക്കെ ഈ പേര് കടന്ന് വരാറുണ്ട്. ഇവർക്ക് ലോകത്ത് വലിയ ഡിമാന്റാണ്. എന്നാൽ അത് നല്ലതിനല്ല കേട്ടോ. ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്ത മാഫിയകൾ വരെ ഇവരുടെ പിന്നാലെയാണ്. അനധികൃത വേട്ട, കള്ളക്കടത്ത് എന്നീ ദുഷ്പ്രവൃത്തികളുടെ ഫലമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പത്തുലക്ഷത്തിലേറെ ഈനാംപേച്ചികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയെ തദ്ദേശീയ മരുന്നുകൾക്കായി വിയറ്റ്നാം, ചൈന രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനായി പ്രവർത്തിക്കുന്ന ഒരു വലിയ കള്ളക്കടത്ത് ശൃംഖല…