
വിദ്യാർഥി സംഘർഷം; സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് അറസ്റ്റിൽ
കേരള സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് വിദ്യാർഥി സംഘർഷത്തിന് അറസ്റ്റിൽ. പന്തളം കോളേജിലെ എബിവിപി നേതാവ് സുധി സദനാണ് അറസ്റ്റിലായത്. പന്തളം കോളേജിലെ സംഘർഷത്തിലാണ് അറസ്റ്റ്. ഈ മാസം 21ന് കോളജിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയായിരുന്നു സംഘർഷം. എസ്എഫ്‌ഐ-എബിവിപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ അംഗപരിമിതനടക്കം ഏഴോളം എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഒരു എസ്എഫ്‌ഐ നേതാവിന്റെ തലയിൽ എട്ട് സ്റ്റിച്ച് അടക്കമുണ്ട്. തുടർന്ന് ഐപിസി 308 വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന 13 എബിവിപി…